ക്രിക്കറ്റിൻ്റെ എല്ലാ ഫോർമാറ്റിലും ഒന്നാം സ്ഥാനവുമായി ടീം ഇന്ത്യ.

ദുബായ്: അ​ന്താ​രാ​ഷ്‌​ട്ര ക്രി​ക്ക​റ്റി​ലെ എ​ല്ലാ ഫോ​ർ​മാ​റ്റി​ലും ഒ​ന്നാം റാ​ങ്ക് എ​ന്ന സ്വ​പ്ന നേ​ട്ടം കു​റി​ച്ച് ഇ​ന്ത്യ​ൻ ടീം. ​ഓ​സ്ട്രേ​ലി​യ​യ്ക്കെ​തി​രാ​യ ആ​ദ്യ മ​ത്സ​ര​ത്തി​ൽ വി​ജ​യം നേ​ടി ടെ​സ്റ്റ് റാ​ങ്കി​ൽ ഒ​ന്നാമത് എ​ത്തി​യ​തോ​ടെ​യാ​ണ് ഇ​ന്ത്യ ച​രി​ത്ര നേ​ട്ടം സ്വ​ന്ത​മാ​ക്കി​യ​ത്. ഐ.സി.സി. പുറത്തുവിട്ട പുതിയ റാങ്കിങ് പ്രകാരം ടെസ്റ്റ്, ഏകദിനം, ട്വന്‍റി-20   ഫോര്‍മാറ്റുകളില്‍ ഇന്ത്യ ഒന്നാമതെത്തി.

ഏ​ക​ദി​ന​ത്തി​ലും ട്വ​ന്‍റി-20​യി​ലും ഇ​ന്ത്യ നേരത്തെ തന്നെ ഒ​ന്നാം സ്ഥാ​നത്ത് എത്തിയിരുന്നു. ച​രി​ത്ര​ത്തി​ൽ ആ​ദ്യ​മാ​യാ​ണ് ഇ​ന്ത്യ ഈ ​നേ​ട്ടം സ്വ​ന്ത​മാ​ക്കു​ന്ന​ത്. 2014-ൽ ദക്ഷിണാഫ്രിക്ക മാത്രമാണ് സമാനനേട്ടം നേരത്തെ കെെവരിച്ചത്. ടെസ്റ്റിൽ 115, ഏകദിനത്തിൽ 114, ട്വന്‍റി-20യിൽ 267 എന്നിങ്ങനെയാണ് ടീം ഇന്ത്യയുടെ നിലവിലെ പോയിന്‍റ്. ഓസീസിനെ മറികടന്നാണ് ഇന്ത്യ ടെസ്റ്റിൽ ഒ​ന്നാമത് എത്തിയിരിക്കുന്നത്.

ടെസ്റ്റിൽ 115 ആണ് ഇന്ത്യയുടെ റേറ്റിംഗ്. ഓസ്ട്രേലിയ, ഇംഗ്ലണ്ട്, ന്യൂസീലന്‍ഡ്, ദക്ഷിണാഫ്രിക്ക എന്നീ ടീമുകളാണ് രണ്ടു മുതല്‍ അഞ്ചുവരെയുള്ള സ്ഥാനങ്ങളില്‍.

ഏകദിനത്തില്‍ 114 ആണ് ഇന്ത്യയുടെ റേറ്റിങ്. ഇവിടെയും ഓസ്‌ട്രേലിയ തന്നെയാണ് രണ്ടാം റാങ്കില്‍. ന്യൂസീലന്‍ഡ്, ഇംഗ്ലണ്ട്, പാകിസ്താന്‍ എന്നീ ടീമുകള്‍ മൂന്ന് മുതല്‍ അഞ്ചുവരെയുള്ള സ്ഥാനങ്ങളില്‍ നില്‍ക്കുന്നു.

ട്വന്റി 20യില്‍ വെറും ഒരു റേറ്റിങ്ങിന്റെ ബലമാണ് ഇന്ത്യയ്ക്കുള്ളത്. 267 ആണ് ഇന്ത്യയുടെ റേറ്റിങ്. രണ്ടാമതുള്ള ഇംഗ്ലണ്ടിന് 266 റേറ്റിങ്ങുണ്ട്. പാകിസ്താന്‍, ദക്ഷിണാഫ്രിക്ക, ന്യൂസീലന്‍ഡ് എന്നീ ടീമുകളാണ് മൂന്ന് മുതല്‍ അഞ്ച് വരെയുള്ള സ്ഥാനങ്ങളിലുള്ളത്.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!