സാനിയ മിർസ വിരമിച്ചു. ടെന്നീസിലെ ഇന്ത്യൻ വസന്തം അവസാനിക്കുമ്പോൾ.

ദുബായ്: 20 വര്‍ഷങ്ങള്‍ നീണ്ട ടെന്നീസ് കരിയറിൽ നിന്നും വിട വാങ്ങി ഇന്ത്യന്‍ താരം സാനിയ മിര്‍സ. ടൂർണമെന്റിൽ ആദ്യ റൗണ്ടിൽ തന്നെ തോറ്റു പുറത്തായതോടെയാണ് സാനിയ വിരമിച്ചത്. ദുബായ് ഡ്യൂട്ടി ഫ്രീ ഓപ്പണ്‍ കളിച്ച് ടെന്നിസില്‍നിന്നു വിരമിക്കുമെന്ന് സാനിയ മിർസ നേരത്തേ പ്രഖ്യാപിച്ചിരുന്നു.വനിതാ ഡബിൾസിൽ റഷ്യയുടെ വെറോണിക്ക കുഡെർമെറ്റോവ– ല്യുഡ്മില സാംസോനോവ സഖ്യത്തോടാണ് സാനിയയും അമേരിക്കയുടെ മാഡിസൺ കീസും നേരിട്ടുള്ള സെറ്റുകൾക്കു തോറ്റത്. (സ്കോർ 6–4, 6–0). അപ്രതീക്ഷിത തോല്‍വിയോടെ ഇത് 36-കാരിയായ സാനിയയുടെ അവസാന മത്സരമായി.

2003-ല്‍ ടെന്നിസിൽ അരങ്ങേറ്റം കുറിച്ച സാനിയക്ക് ആറ് ഗ്രാൻഡ്‌സ്ലാം കിരീടങ്ങൾ നേടാനായി. സ്വിസ് ഇതിഹാസം മാര്‍ട്ടിന ഹിംഗിസിനൊപ്പം മൂന്ന് തവണ വനിതാ ഡബിള്‍സ് ഗ്രാന്‍ഡ്സ്ലാം കിരീടങ്ങള്‍ സാനിയ നേടി. മിക്സഡ് ഡൗബിൾസിൽ ആയിരുന്നു ബാക്കിയുള്ള കിരീടങ്ങൾ. കഴിഞ്ഞ മാസം ഓസ്ട്രേലിയൻ ഓപ്പൺ മിക്സ്ഡ് ഡബിൾസ് ഫൈനലോടെ ഗ്രാൻസ്‌ലാം ടെന്നിസിനോടു വിടചൊല്ലിയ സാനിയ മിർസക്ക് മെൽബണി‍ൽ ആരാധകർ ആഘോഷപൂർവമായ വിടവാങ്ങൽ നൽകിയിരുന്നു. പ്രഫഷനൽ ടെന്നിസിൽ തന്റെ ആദ്യ പങ്കാളിയായിരുന്ന ഇന്ത്യൻ താരം രോഹൻ ബൊപ്പണ്ണയ്ക്കൊപ്പമാണ് സാനിയ അന്നു മത്സരിച്ചത്. എന്നാൽ ഔദ്യോഗിക വിരമിക്കലിനായി ദുബായ് ഡ്യൂട്ടി ഫ്രീ ചാംപ്യൻഷിപ് ആണ് സാനിയ തിര‍ഞ്ഞെടുത്തത്.

2009-ൽ 23-ാം വയസ്സിൽ മഹേഷ് ഭൂപതിക്കൊപ്പം ഓസ്ട്രേലിയൻ ഓപ്പൺ ടെന്നിസ് മിക്സ്ഡ് ഡബിൾസ് കിരീടം ചൂടിയാണ് സാനിയ മിർസ ഇന്ത്യൻ ആരാധകരുടെ മനസ്സിൽ ചേക്കേറിയത്. ഗ്രാൻസ്‌ലാം ടെന്നിസിൽ 3 വീതം മിക്സ്ഡ് ഡബിൾസ്, വനിതാ ഡബിൾസ് കിരീടങ്ങളാണ് സാനിയ നേടിയത്. 2018ൽ കുഞ്ഞു പിറന്നതിനു ശേഷം കോർട്ടിൽ നിന്നു വിട്ടുനിന്ന സാനിയ 2020ലാണ് തിരിച്ചു വന്നത്.ടെന്നിസിൽ ഇന്ത്യൻ സാന്നിധ്യം ഉണ്ടാക്കിയത് സാനിയ മിർസയുടെ കിരീട നേട്ടങ്ങൾ ആണ്. ഡബിള്‍സില്‍ റാങ്കിങ്ങില്‍ ഒന്നാം സ്ഥാനത്തെത്താനും സാനിയക്കായി.

പ്രധാന നേട്ടങ്ങൾ.

ഗ്രാൻസ്‌ലാം കിരീടങ്ങൾ

മിക്സ്ഡ് ഡബിൾസ്: 3 (ഓസ്ട്രേലിയൻ ഓപ്പൺ–2009, ഫ്രഞ്ച് ഓപ്പൺ–2012, യുഎസ് ഓപ്പൺ–2014)

വനിതാ ഡബിൾസ്: 3 (വിമ്പിൾഡൻ–2015, യുഎസ് ഓപ്പൺ–2015, ഓസ്ട്രേലിയൻ ഓപ്പൺ–2016)

ഏഷ്യൻ ഗെയിംസ്:  2 സ്വർണം (2006, 2014) 3 വെള്ളി  (2006, 2006, 2010) 3 വെങ്കലം (2002, 2010, 2014).

കോമൺവെൽത്ത് ഗെയിംസ്: വെള്ളി (2010–സിംഗിൾസ്) വെങ്കലം (2010–ഡബിൾസ്)

ആഫ്രോ ഏഷ്യൻ ഗെയിംസ്: 4 സ്വർണം (2003–ഹൈദരാബാദ്)

പ്രധാന അംഗീകാരങ്ങൾ:

2005: ടൈം മാസികയുടെ ഏഷ്യയിലെ 50 ഹീറോകളുടെ പട്ടികയിൽ. 

2006: ഡബ്ല്യുടിഎ യുടെ മികച്ച പുതുമുഖ താരം.

2016: ടൈം മാസികയുടെ ലോകത്തിലെ ഏറ്റവും സ്വാധീനം ചെലുത്തിയ 100 പേരിൽ.

പ്രധാന പുരസ്കാരങ്ങൾ.

അർജുന പുരസ്കാരം (2004), പത്മശ്രീ (2006), പത്മഭൂഷൺ (2016).

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!