പാരീസ് (ഫ്രാൻസ്): കഴിഞ്ഞ വർഷത്തെ മികച്ച പുരുഷ ഫുട്ബോൾ താരത്തിനുള്ള “ഫിഫ ദ് ബെസ്റ്റ്” പുരസ്കാരത്തിന് അർജന്റീന താരം ലയണൽ മെസ്സി തിരഞ്ഞെടുക്കപ്പെട്ടു. ഫ്രാൻസ് താരങ്ങളായ കിലിയൻ എംബപെ, കരിം ബെൻസേമ എന്നിവരെയാണ് വോട്ടെടുപ്പിൽ മെസ്സി പിന്നിലാക്കിയത്. കഴിഞ്ഞ വേൾഡ് കപ്പിലേയും ഫ്രഞ്ച് ലീഗിൽ പി.എസ്ജി. യെ ലീഗ് ചാമ്പ്യന്മാരാക്കിയതിന്റെയും മികച്ച പ്രകടനമാണ് മെസ്സിയെ പുരസ്‌കാരത്തിന് അർഹനാക്കിയത്.
ലോകകപ്പില്‍ അര്‍ജന്റീന കിരീടം നേടിയത് മെസ്സിയുടെ മിന്നും പ്രകടനത്തിൻ്റെ മികവിലായിരുന്നു. ഫൈനലിൽ ഇരട്ട ഗോൾ അടക്കം 7 ഗോളുകൾ മെസ്സിയുടെ വകയായിരുന്നു. ഫ്രഞ്ച് ക്ലബ്ബ് പി.എസ്.ജിക്കായി 27 കളിയില്‍ നിന്ന് 16 ഗോളുകളും അടിച്ചുകൂട്ടി. ലോകകപ്പ് ഫൈനലില്‍ ഹാട്രിക് നേടിയതടക്കമുള്ള പ്രകടനമാണ് പി.എസ്.ജി. താരം കിലിയന്‍ എംബാപ്പെയെ പുരസ്കാരത്തിൻ്റെ ഫൈനൽ റൗണ്ടിലെത്തിച്ചത്. സ്പാനിഷ് ക്ലബ് റയൽ മാഡ്രിഡിനായി നടത്തിയ പ്രകടനമാണ് ബെന്‍സേമയെ അവസാനറൗണ്ടില്‍ എത്തിച്ചത്.
ഇത് രണ്ടാം തവണയാണ് മെസ്സി “ഫിഫ ദ് ബെസ്റ്റ്” അവാർഡിന് അർഹനാകുന്നത്. ക്രിസ്റ്റ്യാനോ റൊണാൾഡോയും പോളണ്ട് താരം റോബർട്ട് ലെവന്‍ഡോവ്സ്‌കിയും ആണ് രണ്ടു തവണ “ഫിഫ ദ് ബെസ്റ്റ്” പുരസ്കാരം നേടിയിട്ടുള്ള കളിക്കാർ. 2016-ൽ തുടങ്ങിയ ഫിഫയുടെ പുരസ്‍കാരത്തിൻ്റെ ആദ്യ രണ്ടു കൊല്ലത്തെയും(2016, 2017) ജേതാവ് ക്രിസ്റ്റ്യാനോ റൊണാൾഡോയായിരുന്നു.
ഫിഫയുടെ മറ്റു പുരസ്‌കാരങ്ങൾ നേടിയവർ:
മികച്ച വനിതാ താരം: അലക്സിയ പ്യുട്ടയാസ്. (സ്പെയിൻ). ക്ലബ്: എഫ് സി ബാർസിലോണ
മികച്ച വനിതാ ടീം കോച്ച്: സറീന വീഗ്‌മാൻ (ഇംഗ്ലണ്ട് ഹെഡ് കോച്ച്)
മികച്ച പുരുഷ ടീം കോച്ച്: ലയണൽ സ്കലോനി (അർജന്റീന)
മികച്ച വനിതാ ഗോൾകീപ്പർ: മേരി എർപ്സ് (ഇംഗ്ലണ്ട്) ക്ലബ്: മാഞ്ചസ്റ്റർ യുണൈറ്റഡ്
മികച്ച പുരുഷ ഗോൾകീപ്പർ: എമിലിയാനോ മാർട്ടിനസ് (അർജന്റീന) ക്ലബ്ആ: സ്റ്റൺ വില്ല
മികച്ച ഗോൾ (പുസ്കാസ് പുരസ്കാരം): മാർസിൻ ഒലെക്സി (പോളണ്ട്)
ഫിഫ ഫെയർപ്ലേ: ലൂക്കാ ലോക്കോഷ്വിലി (ജോർജിയ) ക്ലബ്: യുഎസ് ക്രെമോനീസ്.
ഫിഫ ഫാൻ അവാർഡ്: അർജന്റീന ആരാധകർ.