കൊച്ചി: കേരളാ ബ്ലാസ്റ്റേഴ്സ് ഈസ്റ്റ് ബംഗാളിനെതിരെ ഇന്നിറങ്ങുന്നു. മത്സരം കൊൽക്കത്തയിലെ സാൾട്ട് ലെയ്ക്ക് സ്റ്റേഡിയത്തിൽ.
- പ്രതിരോധ നിരയിൽ മാര്‍ക്കൊ ലെസ്കോവിച്ച് ഇന്നും കളിക്കില്ല.
- കരണ്‍ജീത് സിംഗ് ആയിരിക്കും ഗോൾ കീപ്പർ.
- ഡാനിഷ് ഫാറൂഖിന്റെ അരങ്ങേറ്റവും ഇന്ന് ഉണ്ടാകും എന്ന് പ്രതീഷിക്കുന്നു.
- മത്സരം നടക്കുന്നതു ഈസ്റ്റ് ബംഗാളിൻ്റെ ഹോം ഗ്രൗണ്ടായ സാൾട്ട് ലെയ്ക്ക് സ്റ്റേഡിയത്തിൽ.
ഇന്ത്യൻ സൂപ്പർ ലീഗിൽ ഇന്ന് കേരള ബ്ലാസ്റ്റേഴ്സ് വീണ്ടും ഇറങ്ങുന്നു. കൊൽക്കത്തയിൽ നടക്കുന്ന മത്സരത്തിൽ ഈസ്റ്റ് ബംഗാൾ ആണ് എതിരാളികൾ. ഈ സീസണിൽ ആദ്യ മത്സരത്തിൽ ബ്ലസ്റ്റേഴ്സിനായിരുന്നു ജയം. കൊച്ചിയിൽ നടന്ന ഹോം മാച്ചിൽ 3 -1 ആയിരുന്നു ബ്ലാസ്റ്റേഴ്സ് ഈസ്റ്റ് ബംഗാളിനെ തകർത്തു വിട്ടത്. രണ്ടു തോൽവികൾക്കു ശേഷം വിജയപാതയിലേക്കു തിരിച്ചു വന്ന ബ്ലാസ്റ്റേഴ്സ് ഇന്നും തകർപ്പൻ ജയം തന്നെയാണ് ലക്ഷ്യമിടുന്നത്. പോയിന്റ് നിലയിൽ കേരളാ ബ്ലാസ്റ്റേഴ്സ് മൂന്നാം സ്ഥാനത്തും ഈസ്റ്റ് ബംഗാൾ ഒൻപതാം സ്ഥാനത്തും ആണ്.
നോർത്ത് ഈസ്റ്റിനെതിരെ വിജയിച്ചെങ്കിലും അവസരങ്ങൾ മുതലാകുന്നതിൽ ബ്ലാസ്റ്റേഴ്സിൻ്റെ മുൻനിര പലപ്പോളും പരാജയപ്പെടുന്നത് കോച്ച് ഇവാന് തലവേദന സൃഷ്ടിക്കുന്നുണ്ട്. ഇന്നും കേരള ബ്ലാസ്റ്റേഴ്സ് സ്ക്വാഡിൽ മാര്‍ക്കൊ ലെസ്കോവിച്ച് ഉണ്ടാകില്ല. വിക്ടർ മോംഗിലും ഹോർമിപാമും ആകും ബ്ലാസ്റ്റേഴ്സിന്റെ സെൻ്റെർ ബാക്കുകൾ. പനിയെത്തുടർന്ന് ഗോൽകീപ്പർ പ്രഭ്സുഖൻ ഗില്ലും ഇന്ന് ടീമിനൊപ്പം ഇല്ല. പുതിയ സൈനിംഗ് ഡാനിഷ് ഫാറൂഖിന്റെ അരങ്ങേറ്റവും ഇന്ന് ഉണ്ടാകും എന്ന് പ്രതീഷിക്കുന്നു.
ഇന്ന് വിജയിച്ചാൽ പ്ലേ ഓഫ് യോഗ്യതയിലേക്ക് ഒരു പടി കൂടി അടുക്കാൻ ഇവാൻ വുകോമനോവിച്ചിൻ്റെ കേരള ബ്ലാസ്റ്റേഴ്സിന് കഴിയും. കോല്‍ക്കത്ത സാള്‍ട്ട് ലേക്ക് സ്റ്റേഡിയത്തില്‍ ആണ് ഇന്നത്തെ മത്സരം. വൈകുന്നേരം 7:30 ആണ് മത്സരം തുടങ്ങുന്നത്. സ്റ്റാർ സ്പോർട്സ്, ഏഷ്യാനെറ്റ് പ്ലസ്(മലയാളം), ഡിസ്നി ഹോട്സ് സ്റ്റാർ എന്നിവയിലാണ് ലൈവ് സംപ്രേക്ഷണം.