സൗദി അറേബ്യ: ക്രിസ്റ്റ്യാനോ റൊണാൾഡോയുടെ ഹാട്രിക്ക് പ്രകടനത്തിൽ അൽ നാസറിന് വീണ്ടും ജയം. ദമാക് എഫ് സിയെയാണ് എതിരില്ലാത്ത മൂന്ന് ഗോളുകൾക്ക് അൽ നാസർ കീഴടക്കിയത്. ഇതോടെ സൗദി പ്രൊ ലീഗിൽ അഞ്ചു മത്സരങ്ങളിൽ നിന്ന് രണ്ടു ഹാട്രിക്കുകളടക്കം 8 ഗോളുകൾ റൊണാൾഡോയുടെ പേരിലായി. ഇതോടെ അൽ നാസർ വീണ്ടും ലീഗിൽ വീണ്ടും ഒന്നാം ഒന്നാമതായി.
ആദ്യ പകുതിയിലാണ് റൊണാൾഡോ തൻ്റെ ഹാട്രിക്ക് കുറിച്ചത്. 18, 23, 44 –ാം മിനുട്ടുകളിലാണ്. റൊണാൾഡോ ദമാക് എഫ് സിയുടെ വല കുലുക്കിയത്. മൂന്നു ഗോളുകളിൽ ആദ്യ ഗോൾ പെനാൽറ്റിയായിരുന്നു. അൽ നാസറിനുവേണ്ടി റൊണാൾഡോയുടെ രണ്ടാം ഹാട്രിക്ക് ആണിത്. പ്രഫഷനൽ ഫുട്ബോളിൽ ക്രിസ്റ്റ്യാനോയുടെ 62–ാം ഹാട്രിക്കും.
സൗദി പ്രൊ ലീഗിൽ ഇപ്പോൾ 18 കളികളിൽ നിന്നും 43 പോയിന്റുമായി അൽ നാസർ ആണ് ഒന്നാം സ്ഥാനത്തു നിൽക്കുന്നത്. ദമാക് എഫ് സി 7–ാം സ്ഥാനത്താണ്. അൽ നാസറിൻ്റെ പ്രധാന എതിരാളികളായ അൽ ഇത്തിഹാദ് തൊട്ടു പുറകിൽ തന്നെയുണ്ട്. 18 മത്സരങ്ങളിൽ നിന്നും 41 പോയിന്റുമായി രണ്ടാം സ്‌ഥാനത്താണ് എത്തിഹാദ്. നിലവിലെ ചാമ്പ്യന്മാരായ അൽ ഹിലാൽ നാലാം സ്ഥാനത്താണ് നിൽക്കുന്നത്.
ദമാക് എഫ് സിക്കെതിരായ ഹാട്രിക്കോടെ റൊണാൾഡോ സൗദി ലീഗിൽ ഗോൾ സ്കോറിങ്ങിൽ ആദ്യ നാലാം സ്ഥാനത്തു എത്തി. അഞ്ചു കളികളിൽ നിന്നു 8 ഗോളാണ് താരത്തിൻ്റെ സമ്പാദ്യം. അൽ നസറിൽ ക്രിസ്റ്റ്യാനോയുടെ സഹതാരമായ ടാലിസ്കയാണ് 13 ഗോളുകളുമായി പട്ടികയിൽ മുന്നിൽ. അൽ ഷഹാബിൻ്റെ ബ്രസീലിയൻ താരം കാർലോസ് (12 ഗോളുകൾ), അൽ ഇത്തിഹാദിൻ്റെ മൊറോക്കൻ താരം അബ്ദുറസാഖ് (11 ഗോളുകൾ) എന്നിവരാണ് രണ്ടും മൂന്നും സ്ഥാനത്തുള്ളത്. ഒരു സീസണിൽ ഏറ്റവും കൂടുതൽ ഗോൾ നേടിയ റെക്കോർഡ് മൊറോക്കൻ താരം അബ്ദുറസാഖിൻ്റെ പേരിലാണ്. 2018-2019 സീസണിൽ 34 ഗോളുകളാണ് അൽ നാസറിന് വേണ്ടി അബ്ദുറസാഖ് അടിച്ചുകൂട്ടിയത്.