ആദ്യ വനിതാ പ്രിമിയർ ലീഗ് 2023 മാർച്ച് 4 മുതൽ. ആദ്യ സീസണലിനെ ടീമുകൾ, മത്സരക്രമങ്ങൾ ഇങ്ങനെ.

ഇന്ത്യയിലെ ആദ്യ വനിതാ പ്രീമിയർ ലീഗിൻ്റെ ഉദ്ഘാടന മത്സരം മുംബൈയിൽ വച്ച് നടക്കും. മുംബൈ ഇന്ത്യൻസും ഗുജറാത്ത് ജയന്റ്‌സും തമ്മിലായിരിക്കും ആദ്യ മത്സരം. അഞ്ചു ടീമുകളാണ് ആദ്യ സീസണിൽ മത്സരിക്കുക. സ്പോർട്സ് 18 നെറ്റ്‌വർക്ക് ആണ് വനിതാ പ്രീമിയർ ലീഗിൻ്റെ സംപ്രേക്ഷകാവകാശം സ്വന്തമാക്കിയിരിക്കുന്നത്. ഓൺലൈൻ സ്ട്രീമിംഗ് ജിയോ സിനിമ ആപ്ലിക്കേഷനിൽ ലഭിക്കും.

മുംബൈയിലായിരിക്കും വനിതാ പ്രീമിയർ ലീഗിൻ്റെ എല്ലാ മത്സരങ്ങളും നടക്കുക. ബ്രാബോൺ സ്റ്റേഡിയം, ഡി.വൈ പാട്ടീൽ സ്റ്റേഡിയം എന്നിവയാണ് പ്രഥമ വനിതാ പ്രീമിയർ ലീഗിൻ്റെ വേദികൾ. ആദ്യ സീസണിൽ സ്‌മൃതി മന്ദാനയാണ് ഏറ്റവും വിലപിടിച്ച താരം. 3.4 കോടിക്കാണ് ബാംഗ്ലൂർ റോയൽ ചലഞ്ചേഴ്‌സ് സ്‌മൃതിയെ സ്വന്തമാക്കിയത്.

വനിതാ പ്രീമിയർ ലീഗിൻ്റെ ടീമുകളും ഫുൾ സ്ക്വാഡുകളുടെ പ്രതിഫലവും അറിയാം

മുംബൈ ഇന്ത്യൻസ്:

ഹർമൻപ്രീത് കൗർ (1.8 കോടി), നാറ്റ് സ്കീവർ (3.2 കോടി), അമേലിയ കെർ (1 കോടി), പൂജ വസ്ത്രകർ (1.9 കോടി), യാസ്തിക ഭാട്ടിയ (1.5 കോടി), ഹെതർ ഗ്രഹാം (30 ലക്ഷം), ഇസബെല്ലെ വോങ് (30 ലക്ഷം), അമൻജോത് കൗർ (50 ലക്ഷം), ധാരാ ഗുജ്ജർ (10 ലക്ഷം), സൈക ഇഷാക്ക് (10 ലക്ഷം), ഹെയ്‌ലി മാത്യൂസ് (40 ലക്ഷം), ക്ലോ ട്രിയോൺ (30 ലക്ഷം), ഹുമൈറ കാസി (10 ലക്ഷം), പ്രിയങ്ക ബാല (20 ലക്ഷം), സോനം യാദവ് (10 ലക്ഷം), ജിന്തിമണി കലിത (10 ലക്ഷം), നീലം ബിഷ്ത് (10 ലക്ഷം)

റോയൽ ചലഞ്ചേഴ്‌സ് ബാംഗ്ലൂർ:

സ്മൃതി മന്ദാന (3.4 കോടി), സോഫി ഡിവൈൻ (50 ലക്ഷം), എല്ലിസ് പെറി (1.7 കോടി), രേണുക സിങ് താക്കൂർ (1.5 കോടി), റിച്ച ഘോഷ് (1.9 കോടി), എറിൻ ബേൺസ് (30 ലക്ഷം), ദിഷ കസത് (10 ലക്ഷം), ഇന്ദ്രാണി റോയ് (10 ലക്ഷം), ശ്രേയങ്ക പാട്ടീൽ (10 ലക്ഷം), കനിക അഹൂജ (35 ലക്ഷം), ആശാ ശോഭന (10 ലക്ഷം), ഹെതർ നൈറ്റ് (40 ലക്ഷം), ഡെയ്ൻ വാൻ നീകെർക്ക് (30 ലക്ഷം), പ്രീതി ബോസ് (30 ലക്ഷം), പൂനം ഖേംനാർ (10 ലക്ഷം), കോമൾ സൺസാദ് (25 ലക്ഷം), മേഗൻ ഷട്ട് (40 ലക്ഷം), സഹന പവാർ (10 ലക്ഷം)

ഡൽഹി ക്യാപിറ്റൽസ്:

ജെമിമ റോഡ്രിഗസ് (2.2 കോടി), മെഗ് ലാനിംഗ് (1.1 കോടി), ഷഫാലി വർമ (2 കോടി), രാധാ യാദവ് (40 ലക്ഷം), ശിഖ പാണ്ഡെ (60 ലക്ഷം), മരിസാൻ കാപ്പ് (1.5 കോടി), ടിറ്റാസ് സാധു (25 ലക്ഷം), ആലീസ് കാപ്‌സി (75 ലക്ഷം), താര നോറിസ് (10 ലക്ഷം), ലോറ ഹാരിസ് (45 ലക്ഷം), ജാസിയ അക്തർ (20 ലക്ഷം), മിന്നു മണി (20 ലക്ഷം), ടാനിയ ഭാട്ടിയ (30 ലക്ഷം), പൂനം യാദവ് (30 ലക്ഷം), ജെസ് ജോനാസെൻ (50 ലക്ഷം), സ്നേഹ ദീപ്തി (30 ലക്ഷം), അരുന്ധതി റെഡ്ഡി (30 ലക്ഷം), അപർണ മണ്ഡൽ (10 ലക്ഷം)

യു പി വാരിയേർസ്:

സോഫി എക്ലെസ്റ്റോൺ (1.8 കോടി), ദീപ്തി ശർമ (2.6 കോടി), തഹ്ലിയ മഗ്രാത്ത് (1.4 കോടി), ഷബ്നിം ഇസ്മായിൽ (1 കോടി), അലീസ ഹീലി (70 ലക്ഷം), അഞ്ജലി സർവാണി (55 ലക്ഷം), രാജേശ്വരി ഗയക്വാദ് (40 ലക്ഷം), പാർഷവി ചോപ്ര (10 ലക്ഷം), ശ്വേത സെഹ്‌രാവത് (40 ലക്ഷം), എസ് യശശ്രീ (10 ലക്ഷം), കിരൺ നവഗിരെ (30 ലക്ഷം), ഗ്രേസ് ഹാരിസ് (75 ലക്ഷം), ദേവിക വൈദ്യ (1.4 കോടി), ലോറൻ ബെൽ (30 ലക്ഷം), ലക്ഷ്മി യാദവ് (10 ലക്ഷം), സിമ്രാൻ ഷെയ്ഖ് (10 ലക്ഷം)

ഗുജറാത്ത് ജയന്റ്സ്:

ആഷ്‌ലീ ഗാർഡ്‌നർ (3.2 കോടി), ബെത്ത് മൂണി (2 കോടി), സോഫി ഡങ്ക്‌ലി (60 ലക്ഷം), അന്ന സതർലാൻഡ് (70 ലക്ഷം), ഹർലീൻ ഡിയോൾ (40 ലക്ഷം), ദേന്ദ്ര ഡോട്ടിൻ (60 ലക്ഷം), സ്‌നേഹ് റാണ (75 ലക്ഷം), എസ്. മേഘന (30 ലക്ഷം), ജോർജിയ വെയർഹാം (75 ലക്ഷം), മാൻസി ജോഷി (30 ലക്ഷം), ഡി ഹേമലത (30 ലക്ഷം), മോണിക്ക പട്ടേൽ (30 ലക്ഷം), തനൂജ കൻവർ (50 ലക്ഷം), സുഷമ വർമ (60 ലക്ഷം), ഹർലി ഗാല (10 ലക്ഷം), അശ്വനി കുമാരി (35 ലക്ഷം), പരുണിക സിസോദിയ (10 ലക്ഷം), ശബ്നം ഷക്കിൽ (10 ലക്ഷം)

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!