2023 ഐ പി എൽ മാർച്ച് 31 മുതൽ. ക്രിക്കറ്റ് മാമാങ്കത്തിൻ്റെ ഉദ്ഘാടനം ചെന്നെയും ഗുജറാത്തും തമ്മിൽ.

ന്യൂഡല്‍ഹി: ഇന്ത്യന്‍ പ്രീമിയര്‍ ലീഗിൻ്റെ 16-ാം സീസൺ ഫിക്‌സ്ചര്‍ പുറത്തുവന്നു. ലോകത്തിലെ ഏറ്റവും വലിയ ക്രിക്കറ്റ് മാമാങ്കത്തിന് മാർച്ച് 31 ന് കൊടിയേറും. ഉദ്ഘാടന മത്സരത്തില്‍ നിലവിലെ ചാമ്പ്യന്മാരായ ഗുജറാത്ത് ടൈറ്റന്‍സ് മുന്‍ ചാമ്പ്യന്മാരായ ചെന്നൈ സൂപ്പര്‍ കിങ്‌സിനെ നേരിടും. ഗുജറാത്ത് ടൈറ്റന്‍സിന്റെ ഹോം ഗ്രൗണ്ടായ അഹമ്മദാബാദിലാണ് ഐ പി എൽ 2023-ൻ്റെ ഉദ്ഘാടന മത്സരം നടക്കുന്നത്. 10 ടീമുകളാണ് ഈ സീസണിൽ കപ്പിനായി മാറ്റുരയ്ക്കുന്നത്.

മാര്‍ച്ച് 31 മുതല്‍ മേയ് 21 വരെയാണ് ഗ്രൂപ്പ് ഘട്ട മത്സരങ്ങള്‍ നടക്കുന്നത്. 12 വേദികളിലായാണ് മത്സരങ്ങള്‍ നടക്കുന്നത്. മേയ് 21 നാണ് ലീഗിലെ അവസാന മത്സരം. ഈ മത്സരത്തില്‍ റോയല്‍ ചലഞ്ചേഴ്‌സ് ബാംഗ്ലൂര്‍ ഗുജറാത്ത് ടൈറ്റന്‍സിനെ നേരിടും. ബെംഗളൂരുവിലാണ് മത്സരം. പ്ലേ ഓഫ്, ഫൈനല്‍ മത്സരങ്ങളുടെ തീയ്യതികൾ പ്രഖ്യാപിച്ചിട്ടില്ല.

ഗുജറാത്ത് ടൈറ്റന്‍സ്, ചെന്നൈ സൂപ്പര്‍ കിങ്‌സ്, പഞ്ചാബ് കിങ്‌സ്, കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സ്, ലഖ്‌നൗ സൂപ്പര്‍ ജയന്റ്‌സ്, ഡല്‍ഹി ക്യാപിറ്റല്‍സ്, സണ്‍റൈസേഴ്‌സ് ഹൈദരാബാദ്, രാജസ്ഥാന്‍ റോയല്‍സ്, റോയല്‍ ചലഞ്ചേഴ്‌സ് ബാംഗ്ലൂര്‍, മുംബൈ ഇന്ത്യന്‍സ് എന്നീ 10 ടീമുകളാണ് ടൂര്‍ണമെന്റില്‍ അണിനിരക്കുന്നത്.

അഹമ്മദാബാദ്, മൊഹാലി, ലഖ്‌നൗ, ഹൈദരാബാദ്, ബെംഗളൂരു, ചെന്നൈ, ഡല്‍ഹി, കൊല്‍ക്കത്ത, ജയ്പുര്‍, മുംബൈ, ഗുവാഹാട്ടി, ധരംശാല എന്നിവയാണ് വേദികള്‍.

ഗ്രൂപ്പ് എ

മുംബൈ ഇന്ത്യന്‍സ്, കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സ്, രാജസ്ഥാന്‍ റോയല്‍സ്, ഡല്‍ഹി ക്യാപിറ്റല്‍സ്, ലഖ്‌നൗ സൂപ്പര്‍ ജയന്റ്‌സ്.

ഗ്രൂപ്പ് ബി
ചെന്നൈ സൂപ്പര്‍ കിങ്‌സ് സണ്‍റൈസേഴ്‌സ് ഹൈദരാബാദ്, റോയല്‍ ചലഞ്ചേഴ്‌സ് ബാംഗ്ലൂര്‍, പഞ്ചാബ് കിങ്‌സ്, ഗുജറാത്ത് ടൈറ്റന്‍സ്‌.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!